Uncategorized

‘അബ്ദുൽ ജബ്ബാറിനെ രാത്രി തന്നെ റഫർ ചെയ്തു, സ്വന്തം റിസ്കിൽ വീട്ടിലേക്ക് പോയി’; ചികിത്സാ പിഴവ് പരാതിയിൽ ആശുപത്രി റിപ്പോർട്ട്

കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയിൽ അബ്ദുൽ ജബ്ബാറിനെ രാത്രി തന്നെ റഫർ ചെയ്തിരുന്നുവെന്ന് ആശുപത്രി റിപ്പോർട്ട്. ജൂലൈ 26ന് രാത്രി 11:45നും വെളുപ്പിന് 3:30നും അബ്ദുൽ ജബ്ബാർ ആശുപത്രിയിലെത്തി. രണ്ടാമത് എത്തിയപ്പോൾ കോട്ടയത്തേക്ക് റഫർ ചെയ്തിരുന്നു. അവിടേക്ക് പോകാനാകില്ലെന്നായിരുന്നു മറുപടി. സ്വന്തം റിസ്കിൽ വീട്ടിലേക്ക് പോകുന്നതായി എഴുതി നൽകിയിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് എറണാകുളം ഡിഎംഒയ്ക്ക് റിപ്പോർട്ട് കൈമാറി. റിപ്പോർട്ട് ഡിഎംഒ, ഡിഎച്ച്എസിന് കൈമാറി.

ചികിത്സ വൈകിയതിനാൽ പറവൂർ കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാറിൻ്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നു എന്നായിരുന്നു പരാതി. ജൂലൈ 26ന് രാത്രി 11 മണിയോടെ ആണ് കടുത്ത കാൽ വേദനയെ തുടർന്ന് 56കാരനായ അബ്ദുൽ ജബ്ബാർ വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. വേദന സംഹാരി നൽകി ജൂനിയർ ഡോക്ടർമാർ അബ്ദുൽ ജബ്ബാറിനെ തിരിച്ചയച്ചു. വേദന കൂടിയതോടെ വീണ്ടും ആശുപത്രിയിൽ എത്തിയെങ്കിലും വീണ്ടും വേദന സംഹാരി നൽകി വിട്ടയച്ചു. പിറ്റേദിവസം സർജനെ കണ്ടപ്പോൾ കാലിലേക്കുള്ള രക്തയോട്ടം നിലച്ചുവെന്നായിരുന്നു ഡോക്ടർ പറഞ്ഞതെന്ന് അബ്ദുൽ ജബ്ബാർ പറഞ്ഞു. കാലിലേക്കുള്ള രക്തയോട്ടം പൂർവസ്ഥിതിയിലാക്കാൻ ശ്രമം നടത്തിയെങ്കിലും ചികിത്സ ഫലിച്ചില്ല. തുടർന്ന് വലത് കാൽ മുറിച്ചു മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button