Uncategorized

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചികിത്സാ പിഴവ്; പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്കന്റെ കാല് മുറിച്ചുമാറ്റി

മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിലും ചികിത്സാ പിഴവ്. പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്കന്റെ കാല് മുറിച്ചുമാറ്റേണ്ട അവസ്ഥയുണ്ടായി. പറവൂർ സ്വദേശി ജബ്ബാറിന്റെ വലതുകാലാണ് മുറിച്ചു മാറ്റിയത്. ആദ്യ മണിക്കൂറുകളിൽ മതിയായ ചികിത്സ ലഭിക്കാത്തതിനാൽ കാലിന്റെ ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു. കാലിലെ വേദനയെ തുടർന്നാണ് മധ്യവയസ്കൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button