Uncategorized

സ്കൂട്ടറിൽ ലിഫ്റ്റ് നൽകി വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

തളിപ്പറമ്പ്: സ്കൂട്ടറിൽ ലിഫ്റ്റ് നൽകി വീട്ടമ്മയുടെ ഒന്നരപ്പവൻ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൂവ്വം സ്വദേശി മർഷാദ് (29) ആണ് പരിയാരം പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് പൊട്ടിച്ചെടുത്ത മാലയും കണ്ടെടുത്തു. മാതമംഗലം താറ്റേരിയിലെ കോഴിക്കടയിൽ ജോലി ചെയ്യുന്നയാളാണ് പ്രതി.
കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. എടക്കോം ഏര്യം വഴി മാതമംഗലത്തേക്ക് പോവുകയായിരുന്ന പ്രതി, കണാരം വയലിലെ എടവൻ ശാന്തയെ (58) പരിചയം നടിച്ച് സ്കൂട്ടറിൽ കയറ്റുകയായിരുന്നു. തുടർന്ന് പാണപ്പുഴയിൽ എത്തിയപ്പോൾ ആൾക്കാരില്ലാത്ത ഇടറോഡിലേക്ക് ബൈക്ക് വെട്ടിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button