Uncategorized

ടെറ്റ്: പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീംകോടതി, പക്ഷേ കാലാവധി നീട്ടി

ദില്ലി: ടെറ്റ് പരീക്ഷയിൽ പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീംകോടതി. എന്നാൽ, 2010 ന് മുമ്പ് നിയമിതരായവർ രണ്ടു കൊല്ലത്തിനുള്ള ടെറ്റ് പാസാക്കണമെന്ന് ഉത്തരവിൽ ചെറിയ പരിഷ്കാരവും വരുത്തി. സമയപരിധി ഒരു വർഷം കൂടി നീട്ടി മൂന്നുവർഷമാക്കി. സംസ്ഥാന സർക്കാർ അടക്കം പുനഃരിശോധന ഹർജികൾ സമർപ്പിച്ചിരുന്നു. 2010ന് മുന്‍പ് നിയമിതരായവര്‍ക്ക് ടെറ്റ് നിർബന്ധമാക്കിയ വിധിക്കെതിരെയാണ് സംസ്ഥാന സർക്കാറടക്കം ഹർജി നൽകിയത്. ജോലി ചെയ്യുന്ന അധ്യാപകർ ടി.ഇ.ടി പാസാകേണ്ടത് നിർബന്ധമാണെന്ന് ജസ്റ്റിസ് ദീപങ്കർ ദത്തയുടെ ബെഞ്ച് ഉത്തരവിട്ടു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, 2028 ഓഗസ്റ്റ് 31-നകം ജോലി ചെയ്യുന്ന അധ്യാപകർ ടി.ഇ.ടി പാസാകണമെന്നായിരുന്നു വിധി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button