Uncategorized

ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ, എൻവീഡിയയുടെ മേധാവിക്കെതിരെ അന്വേഷണം

ന്യൂയോർക്ക്:ചൈനീസ് ചാര വനിതയുമായുള്ള ബന്ധത്തിൽ അമേരിക്കൻ ചിപ് നിർമ്മാണ കമ്പനി എൻവീഡിയയുടെ മേധാവിക്കെതിരെ അന്വേഷണം.രഹസ്യങ്ങൾ ചോർന്നോ എന്നതിൽ അടക്കം അന്വേഷണം നടക്കും. ആലീസ് ഹുവാങ് എന്ന സ്ത്രീയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നെന്ന് ബോർഡിന് മുന്നിൽ ജെൻസൻ ഹുവാങ് തുറന്ന് സമ്മതിച്ചിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളാണ് എൻവീഡിയയുടെ ചിപ് നിർമാണ വിദ്യ ചോർത്താൻ ശ്രമിച്ചെന്ന് കണ്ടെത്തിയത്. ജെൻസൻ ഹുവാങിന്റെ അവിഹിത ബന്ധത്തേക്കുറിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ വാർത്ത നൽകി രണ്ട് ദിവസത്തിനുള്ളിൽ ഇത്തരത്തിൽ ബന്ധമുള്ളതായി എൻവീഡിയയുടെ മേധാവി കുറ്റസമ്മതം നടത്തിയിരുന്നു. ഞായറാഴ്ച എൻവീഡിയ ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് ജെൻസൻ ഹുവാങ് ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങളോടും കുടുംബത്തോടും ക്ഷമാപണം നടത്തുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സന്ദേശം. താൻ ചെയ്തതിന് ഒരു ന്യായീകരണമില്ലെന്നും സന്ദേശം വിശദമാക്കിയിരുന്നു.

എൻവീഡിയ ബോർഡ് ജെൻസനെതിരെ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി വാർത്ത പുറത്ത് വന്നത്. മെഗാസ്പീഡ് എക്സിക്യുട്ടീവ് ആലീസ് ഹുവാങ് ചെനീസ് ചാരവനിതയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് ജെൻസൻ. കഴിഞ്ഞ വർഷം ചൈന സന്ദർശിച്ചപ്പോഴും ഇക്കൊല്ലത്തെ യുകെ സന്ദർശനത്തിലും ജെൻസൻ ട്രംപിനെ അനുഗമിച്ചിരുന്നു. എൻവീഡിയയിൽ നിന്നുള്ള ചിപ്പുകൾ മെഗാസ്പീഡ് കള്ളക്കടത്ത് നടത്തിയെന്ന ആരോപണവും അന്വേഷണ വിധേയമാക്കുമെന്ന് ഏജൻസികൾ വിശദമാക്കിയിട്ടുണ്ട്. 1993ലാണ് ജെൻസൻ എൻവീഡിയ സ്ഥാപിച്ചത്. വീഡിയോ ഗെയിം ഗ്രാഫിക്സ് കാർഡ് കമ്പനിയായി ആയിരുന്നു എൻവീഡിയ പ്രവർത്തനം തുടങ്ങിയത്. സിലിക്കോൺ വാലിയിലെ ഏറ്റവുമധികം കാലം സേവനം ചെയ്ത സ്ഥാപക സിഇഒമാരിൽ ഒരാളാണ് ജെൻസൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button