Uncategorized
കൊന്നപ്പാറയിൽ തേനീച്ച കർഷകന്റെ കൃഷിയിടത്തിൽ കാട്ടാന ആക്രമണം; വൻ നാശനഷ്ടം

കൊന്നപ്പാറ ചെമ്മാനി ജനവാസ മേഖലയിൽ തേനീച്ച കർഷകന്റെ കൃഷിയിടത്തിൽ കാട്ടാന ആക്രമണം. നിരവധി തേനീച്ച കൂടുകളും, കൃഷികളും നശിപ്പിച്ചു. ഇന്ന് പുലർച്ചെയോടെയാണ് വീടിനു സമീപം കാട്ടാന എത്തിയത്.
രണ്ടര ലക്ഷം രൂപ മുടക്കിയിട്ട ഇരുമ്പ് ഫെൻസിങ്, മുപ്പതോളം തേനീച്ചയുള്ള കൂട്, 20 വാഴ, തെങ്ങ് ഉൾപ്പെടെ നശിപ്പിച്ചു. സമീപത്തെ പറമ്പിലെ കയ്യാലകൾ ഉൾപ്പെടെ നശിപ്പിച്ചു. കോന്നി റേഞ്ചിലെ ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.




