23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പുഷ്പ സിനിമ മാതൃകയിൽ 1051 കിലോ ചന്ദന കട്ടി പിടികൂടി
Uncategorized

പുഷ്പ സിനിമ മാതൃകയിൽ 1051 കിലോ ചന്ദന കട്ടി പിടികൂടി

തമിഴ്നാട്ടിൽ കോയമ്പത്തൂർ പൊലീസിന്റെ വൻ ചന്ദന വേട്ട. മലപ്പുറത്ത് നിന്നും ആന്ധ്രയിലേക്ക് കടത്തുകയായിരുന്ന 1051 കിലോ ചന്ദന കട്ടിയാണ് പിടികൂടിയത്. കർണ്ണാടക രജിസ്ട്രേഷൻ വാഹത്തിൽ കടത്തിയ ചന്ദനം, സേലം കൊച്ചി ദേശീയ പാതയിൽ വെള്ളലൂർ ഭാഗത്ത് നിന്നാണ് പിടിച്ചത്. വാഹനം ഓടിച്ച ഡ്രൈവർ മനോജിനെ അറസ്റ്റ് ചെയ്തു.സേലം കൊച്ചി ദേശീയ പാതയിൽ പതിവ് വാഹന പരിശോധനക്കിടെ വാഹനം നിർത്താതെ പോയതോടെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ലോറിയിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലാണ് ചന്ദന മുട്ടികൾ കണ്ടെത്തിയത്. 57 ചാക്കിലായിട്ടാണ് ചന്ദനം കണ്ടെത്തിയത്. മലപ്പുറത്ത് നിന്ന് ചെന്നൈ വഴി ആന്ധ്രയിലേക്ക് കൊണ്ടു പോവുകയായിരുന്നു ചന്ദനമെന്ന് അറസ്റ്റിലായ ഡ്രൈവർ പൊലീസിനോട് പറഞ്ഞു. കോയമ്പത്തൂർ പൊലീസ് പിടികൂടിയ ചന്ദനം വനം വകുപ്പിന് കൈമാറി.

Related posts

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കണിച്ചാർ ചാണപ്പാറ സ്വദേശി വട്ടമറ്റത്തിൽ മെജോ വി ജെയിംസ് (31) ന്റെ സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കണിച്ചാർ സെന്റ് ജോർജ് ദേവാലയത്തിൽ നടക്കും.

Aswathi Kottiyoor

*ഹജ്ജ് 2024: ജില്ലയിൽ ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസുകൾ സമാപിച്ചു*

Aswathi Kottiyoor

പ്രണയത്തിൽ നിന്ന് പിന്മാറി; മുന്‍കാമുകിയുടെ നഗ്ന ചിത്രവും ഫോൺ നമ്പറും പ്രചരിപ്പിച്ച് യുവാവ്

Aswathi Kottiyoor
WordPress Image Lightbox