ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച: സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ? ചോദ്യങ്ങളുമായി കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ചയെന്ന് കോടതി. കുട്ടികളുടെ കേസുകൾ പരിഗണിക്കേണ്ട കോടതിക്ക് പകരം അപ്പീൽ സെഷൻസ് കോടതിയിൽ ഫയൽ ചെയ്തത് എന്തിന് എന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിയുടെ ചോദ്യം. ജില്ലയിൽ ഇതിന് സമാനമായ കേസ് നടന്നിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. വിവരം ശേഖരിക്കണമെന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകി. വിവരം ഉടൻ നൽകാൻ ആകുമോ എന്ന് കോടതി ചോദിച്ചു.
ഈ ജില്ലയിൽ ഇല്ലെങ്കിൽ അടുത്ത ജില്ലകളിൽ എടുക്കാമെന്നും സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ എന്നും ചോദിച്ചു. ഇല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകേണ്ട വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. സമാനമായ അപകട കേസുകളിൽ കുറ്റകരമായ നരഹത്യ ചുമത്തിയ കേസുകളുടെ രേഖകൾ ഹാജരാക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചിരിക്കുന്നത്. ഫാൻസി ചോദ്യമല്ലെന്നും വളരെ പ്രാധാന്യത്തോടെയുള്ള ചോദ്യമാണിതെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു.എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിച്ചത്. പതിനേഴുകാരനെ ഒബ്സെർവേഷൻ ഹോമിലേക്ക് അയക്കണം എന്നാണ് പൊലീസിന്റെ ആവശ്യം. പതിനേഴുകാരൻ സ്ഥിരമായി നിയമലംഘനം നടത്താറുണ്ടെന്ന് ജയബാലകൃഷ്ണന്റെ കുടുംബം കോടതിയിൽ പറഞ്ഞിരുന്നു.




