Uncategorized

ഒറ്റപ്പാലം നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം; ഡെലിവറി ജീവനക്കാരന് കടിയേറ്റു, കാലിന് ആഴത്തിൽ മുറിവുകൾ

പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. ഡെലിവറി ജോലി ചെയ്യുന്നതിനിടെ യുവാവിന് തെരുവുനായയുടെ കടിയേറ്റു. മായന്നൂർ കൊണ്ടാഴി സ്വദേശിയായ 35കാരൻ സജിത്തിനാണ് കടിയേറ്റത്.

ചൊവ്വാഴ്ച ഉച്ചയോടെ നഗരത്തിലെ കമലാലയം റോഡിൽ വെച്ചാണ് സംഭവം. ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത ഉൽപന്നം ഉപഭോക്താവിന് കൈമാറാൻ എത്തിയതായിരുന്നു യുവാവ്. ഇടതുകാലിൽ ആഴത്തിലുള്ള മൂന്ന് മുറിവുകൾ ഏറ്റു. യുവാവ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഒറ്റപ്പാലത്തും സമീപപ്രദേശങ്ങളിലുമായി ഇന്ന് നാലോളം പേർക്ക് തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. ഇവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button