Uncategorized

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ർ​ദോ​യ് ജി​ല്ല​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി. ലാ​ൽ​പു​ത് റാ​ത്തോ​ഡ് (52), ഭാ​ര്യ ജാ​നു​ത ദേ​വി (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കു​ടും​ബ​വ​ഴ​ക്കും ഭാ​ര്യ​യു​ടെ സ്വ​ഭാ​വ​ത്തി​ലു​ള്ള സം​ശ​യ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ത്തി​യും ഇ​ഷ്ടി​ക​യും ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ ജാ​നു​ത​യെ ആ​ക്ര​മി​ച്ച ശേ​ഷം ലാ​ൽ​പു​ത് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ മ​ക​ൻ രാ​വി​ലെ ആ​റ​നു ജോ​ലി​ക്കാ​യി പോ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ ത​മ്മി​ൽ അ​ന്നേ​ദി​വ​സം മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യ​താ​യി താ​ൻ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. പി​ന്നീ​ട് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ സ​ഹോ​ദ​ര​ൻ ക​ര​യു​ന്ന ശ​ബ്ദം കേ​ട്ട് അ​ക​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ​താ​യും മാ​താ​പി​താ​ക്ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​താ​യും മ​ക​ൻ വ്യ​ക്ത​മാ​ക്കി.

പൊ​ലി​സും ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ക​രു​തു​ന്ന ക​ത്തി​യും ഇ​ഷ്ടി​ക​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button