Uncategorized

ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസ്; പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാനായി ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ മാറ്റി

കോഴിക്കോട്: ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാനായി ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ വെളളിയാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. പ്രതിഭാഗം അഭിഭാഷകന്‍റെ ആവശ്യം അംഗീകരിച്ചാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച ക്രൈംബ്രാഞ്ച് സംഘം പ്രേംകുമാറിനെ ചെന്നൈയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയക്കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണ സംഘം വീണ്ടും കോടതിയെ സമീപിച്ചതും ഇന്ന് ഹാജരാകാനാവശ്യപ്പെട്ട് കോടതി പ്രേംകുമാറിന് നോട്ടീസ് അയച്ചതും. നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രേംകുമാറിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി കേസ് വെളളിയാഴ്ചയിലേക്ക് മാറ്റിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button