Uncategorized

പ​ക​രം താ​മ​സ​സൗ​ക​ര്യം വേ​ണം; മു​ണ്ടം​വേ​ലി ഫ്‌​ലാ​റ്റ് നി​വാ​സി​ക​ള്‍ നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍

കൊ​ച്ചി: മു​ണ്ടം​വേ​ലി ലൈ​ഫ് മി​ഷ​ന്‍ ഫ്‌​ലാ​റ്റ് നി​വാ​സി​ക​ളു​ടെ സ​മ​രം ഇ​ന്ന് നൂ​റാം ദി​വ​സ​ത്തി​ലേ​ക്ക്. പ​ക​രം താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ് ഫ്‌​ലാ​റ്റ് നി​വാ​സി​ക​ള്‍. ഫ്‌​ലാ​റ്റ് ക്ര​മ​ക്കേ​ടി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ഗാ​ന്ധി​ന​ഗ​ര്‍ പി ​ആ​ന്‍​ഡ് ടി ​കോ​ള​നി​യി​ലെ 78 കു​ടും​ബ​ങ്ങ​ള്‍ 2024 ജ​നു​വ​രി 30ന് ​ആ​ണ് മു​ണ്ടം​വേ​ലി ഫ്‌​ലാ​റ്റി​ല്‍ താ​മ​സം തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ദു​രി​തം ആ​രം​ഭി​ച്ചു. പ്രീ ​എ​ന്‍​ജി​നീ​യ​റിം​ഗ് ബി​ല്‍​ഡിം​ഗ് ടെ​ക്‌​നോ​ള​ജി പ്ര​കാ​രം നി​ര്‍​മി​ച്ച ഫ്‌​ലാ​റ്റു​ക​ള്‍ മ​ഴ പെ​യ്താ​ല്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന​തു കാ​ര​ണം കി​ട​ന്നു​റ​ങ്ങാ​നോ പാ​ച​കം ചെ​യ്യാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

മേ​ല്‍​ക്കൂ​ര​യും പു​റം​ഭി​ത്തി​ക​ളും ചോ​ര്‍​ന്ന് വെ​ള്ളം താ​ഴേ​ക്കി​റ​ങ്ങും. മു​ക​ളി​ലെ മു​റി​ക​ളി​ലെ ശു​ചി​മു​റി​ക​ളി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ലം താ​ഴെ​യു​ള്ള താ​മ​സ​ക്കാ​രു​ടെ അ​ടു​ക്ക​ള​യി​ലും കി​ട​പ്പു​മു​റി​ക​ളി​ലും വീ​ഴു​ന്നു​ണ്ട്. വാ​ട്ട​ര്‍ ടാ​ങ്കു​ക​ള്‍ പ​ല​തും വി​ള്ള​ല്‍ വീ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഫ്‌​ലാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന ത​ങ്ങ​ള്‍ മ​രി​ച്ചു​വീ​ഴു​ന്ന​തു വ​രെ കാ​ത്തു നി​ല്‍​ക്കാ​തെ പ​ക​രം താ​മ​സ​സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ഫ്‌​ലാ​റ്റ് നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button