Uncategorized

ഒറ്റക്കെട്ടായി നിയമസഭ, 8 വർഷങ്ങൾക്ക് ശേഷം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധന ബിൽ പാസാക്കി; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ – പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നിയമസഭയിൽ പാസാക്കി. മുൻ എം എൽ എമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്. ഇതിനു മുൻപ് 2018 ലാണ് ശമ്പള വർധന നടപ്പാക്കിയതെന്നും, ഉയർന്ന ചെലവുകൾ കാരണം പല അംഗങ്ങളും തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സങ്കടത്തോടെ പങ്കുവെച്ചിരുന്നതായും തർക്കങ്ങളൊന്നുമില്ലാതെ ബിൽ പാസാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എം എൽ എമാർക്ക് ഒരു പി എയെക്കൂടി അധികമായി അനുവദിക്കണമെന്ന സ്പീക്കറുടെ ആവശ്യത്തോട് അനുകൂലമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.

മന്ത്രിസഭാ തീരുമാനം
മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാൻ ഇന്നലെയാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എം എൽ എമാരുടെ പ്രതിമാസ ആനുകൂല്യങ്ങൾ 70000 ൽ നിന്ന് 98000 മാകും. മന്ത്രിമാരുടെ ആനുകൂല്യം 1.08 ലക്ഷത്തിൽ നിന്ന് 1.33 ലക്ഷമാക്കും. മണ്ഡല അലവൻസുകളും യാത്രാ ബത്തയും ഇന്ധന കൂപ്പൺ തുകയും കൂട്ടും. പലിശ രഹിത വാഹന വായ്പാ പരിധി ഉയർത്തും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button