Uncategorized
ഊഞ്ഞാലിന്‍റെ ചങ്ങല കഴുത്തില്‍ കുരുക്കി; കടവന്ത്രയിലെ പാര്‍ക്കില്‍ യുവാവ് മരിച്ച നിലയിൽ

കൊച്ചി: എറണാകുളം കടവന്ത്രയിലെ പാര്‍ക്കില്‍ യുവാവ് മരിച്ചനിലയില്‍. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഫര്‍ഹാനാണ് (20) മരിച്ചത്. കടവന്ത്ര ഗ്രൗണ്ട് ഗാലറി പാര്‍ക്കിൽ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഊഞ്ഞാലിലെ ചങ്ങല കഴുത്തിൽ കുരുക്കി ജീവനൊടുക്കുകയായിരുന്നു.പെണ്‍സുഹൃത്തിനൊപ്പമാണ് യുവാവ് പാര്‍ക്കിലെത്തിയത്. പുലര്‍ച്ചെ പാര്‍ക്കിലെത്തിയ ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് യുവാവ് ഊഞ്ഞാലിന്‍റെ ചങ്ങല കഴുത്തിൽ കുരുക്കുകയുമായിരുന്നു.
ഇത് കണ്ട യുവതി പുറത്തേക്ക് ഇറങ്ങി വഴിയാത്രികരോട് സഹായമഭ്യര്‍ഥിക്കുകയും ഹോസ്റ്റലില്‍ താമസിക്കുന്ന സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയുമായിരുന്നു. പിന്നാലെ പൊലിസ് എത്തി ചങ്ങല മുറിച്ച് മൃതദേഹം കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.




