Uncategorized

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ജലവിതരണ പ്രതിസന്ധി; നഗരസഭ ചെയർപേഴ്സനെ തഞ്ഞുവച്ച് പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ജലവിതരണം തടസപ്പെട്ടതിനെതിരെ നഗരസഭ ചെയർപേഴ്സൺ അടക്കമുള്ളവരെ പ്രതിപക്ഷം തടഞ്ഞുവച്ചു. ഇത് ചോദ്യം ചെയ്ത് ചില അംഗങ്ങൾ എതിർത്തതോടെ അത് കയ്യാങ്കളിയുടെ വക്കിലെത്തി. ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തുണ്ട്.ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ജനറൽ ആശുപത്രിയിലാണ് രണ്ട് ദിവസമായിട്ട് ജലവിതരണം തടസപ്പെട്ടത്.

സാമൂഹ്യവിരുദ്ധർ ജലവിതരണവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നശിപ്പിച്ചതാണ് ജലവിതരണം തടസ്സപ്പെടാൻ കാരണമെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. രണ്ടുദിവസമായി ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം രോഗികളും കൂട്ടിരിപ്പുകാരും ഏറെ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി പ്രതിഷേധ സമരം നടത്തി. ഇന്ന് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. നഗരസഭയിലും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ സമരവുമായി രംഗത്ത് വന്നു.ചെയർപേഴ്സനെ തടഞ്ഞുവെച്ചത് കയ്യാൻ കളിയുടെ വക്കിൽ എത്തിച്ചു. പിന്നീട് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ ചെയർപേഴ്സൺ അംഗീകരിച്ചതോടെ പ്രതിപക്ഷം പിൻവാങ്ങി. രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ ജനറൽ ആശുപത്രിയിൽ സൂപ്രണ്ടിനെ ഉപരോധിച്ചു. പിന്നീട് സൂപ്രണ്ടും ജലവിതരണം അടിയന്തരമായി നടത്തും എന്ന ഉറപ്പു നൽകിയതോടെ സമരത്തിൽ നിന്നും ഇവർ പിൻവാങ്ങി. ആയിരക്കണക്കിന് രോഗികളെത്തുന്ന സർക്കാർ ആശുപത്രിയിൽ ജലവിതരണം നടത്തപ്പെട്ടത് രോഗികളെ കൂടാതെ ഡോക്ടർമാർ അടക്കമുള്ളവർക്കും ഏറെ ദുരിതമാണ് സമ്മാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button