Uncategorized
സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കൊച്ചി: സ്വകാര്യ ബസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. മട്ടാഞ്ചേരി-ചേരാനല്ലൂര്‍ റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ അയ്യപ്പന്‍കാവ് സ്വദേശി അലനെതിരെ (18) പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തു. 15കാരിക്ക് നേരെ തുടര്‍ച്ചയായി അതിക്രമം നടത്തിയ കണ്ടക്ടര്‍ ഇന്നും മോശമായി പെരുമാറിയിരുന്നു.
അസഭ്യമായി സംസാരിക്കുകയും പെണ്‍കുട്ടിയുടെ കൈയില്‍ കയറി പിടിക്കുകയുമായിരുന്നു. ഇതോടെ പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുകയും പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. ബസ് കണ്ടക്ടറെ എറണാകുളം നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തു.




