Uncategorized

‘ടാറ്റാ ​ഗ്രൂപ്പിനെ ക്രിമിനൽബുദ്ധിയോടെ തകർക്കുന്നു, ​ടാറ്റയിലെ തർക്കങ്ങൾക്ക് പിന്നിൽ കേന്ദ്രസർക്കാർ; നീതി ഉറപ്പാക്കാൻ കോൺ​ഗ്രസ് പ്രവർത്തിക്കും

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ ഭീമൻമാരായ ടാറ്റാ ഗ്രൂപ്പിനെ ക്രിമിനൽ ബുദ്ധിയോടെ തകർക്കുന്നുവെന്ന് രാഹുൽ ഗാന്ധി. മോദിയും അമിത് ഷായും ഇന്ത്യൻ വ്യവസായ രംഗത്തെ കളിപ്പാവകളായി മാറ്റുകയാണ്. രാജ്യത്തെ ബിസിനസ് തലവന്മാരും കോർപ്പറേറ്റ് പ്രമുഖരും വിഷയത്തിൽ നിശബ്ദത പാലിക്കുന്നുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ടാറ്റാ സണ്‍സ് ബോർഡ് – ടാറ്റാ ട്രസ്റ്റ് തർക്കം രൂക്ഷമാകുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

ടാറ്റാ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതിനെതിരെ ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ രംഗത്തെത്തിയിരുന്നു. സെപ്റ്റംബർ 17 ലെ ബോർഡ് യോഗത്തിലാണ് എൻ ചന്ദ്രശേഖരന് പുനർനിയമനം നൽകിയത്. എന്നാൽ കമ്പനിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പാസാക്കിയ പ്രമേയം നിയമപരമായി നിലനിൽക്കില്ലെന്നാണ് നോയൽ ടാറ്റയുടെ വാദം. ടാറ്റയിലെ ഈ ആഭ്യന്തര തർക്കങ്ങൾക്ക് പിന്നിൽ കേന്ദ്രസർക്കാരാണെന്നും നീതി ഉറപ്പാക്കാൻ കോണ്‍ഗ്രസ് പ്രവർത്തിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button