25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മദ്യപിച്ച് വാഹനമോടിച്ച് രണ്ടു മരണം: ശിക്ഷിക്കപ്പെട്ട യുവതി കരൾ രോഗത്തെത്തുടർന്നു മരിച്ചു
Uncategorized

മദ്യപിച്ച് വാഹനമോടിച്ച് രണ്ടു മരണം: ശിക്ഷിക്കപ്പെട്ട യുവതി കരൾ രോഗത്തെത്തുടർന്നു മരിച്ചു

മുംബൈ ∙ മദ്യപിച്ചു വാഹനമോടിച്ച് രണ്ടു പേരുടെ മരണത്തിനിടയാക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവതി നൂറിയ ഹവേലിവാല (41) കരൾ രോഗത്തെത്തുടർന്നു മരിച്ചു. 2010 ജനുവരിയിൽ മദ്യലഹരിയിൽ ഇവർ ഓടിച്ച കാർ ദക്ഷിണ മുംബൈയിലെ മറൈൻ ലൈൻസിൽ വച്ചാണ് യാത്രക്കാർക്കിടയിലേക്കു പാഞ്ഞുകയറിയത്. പൊലീസുകാരനും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്.

കേസിൽ 5 വർഷത്തെ ശിക്ഷ പൂർത്തിയാക്കി അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു. കടുത്ത വിഷാദരോഗവും ബാധിച്ചിരുന്നു. യുഎസിൽ പഠനം പൂർത്തിയാക്കി, ബ്യൂട്ടിഷ്യനും ഹെയർ സ്റ്റൈലിസ്റ്റുമായി പ്രവർത്തിച്ചിരുന്ന നൂറിയ സുഹൃത്തുക്കൾക്കൊപ്പം നിശാപാർട്ടി കഴിഞ്ഞ് വാഹനമോടിക്കവെയായിരുന്നു അപകടം.

Related posts

സ്വർണവില കുത്തനെ താഴേക്ക്; വിവാഹ വിപണിയിൽ ആശ്വാസം

Aswathi Kottiyoor

ബസിൽ തൂങ്ങി നിന്ന് യാത്ര, വിദ്യാർത്ഥികളെ ബസ് തടഞ്ഞ് വലിച്ചിറക്കി മർദ്ദിച്ചു; നടി രഞ്ജന നാച്ചിയാർ അറസ്റ്റിൽ

Aswathi Kottiyoor

അഴിമതിക്കേസില്‍ ആന്ധ്ര മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍;

Aswathi Kottiyoor
WordPress Image Lightbox