Uncategorized
കോഴിക്കോട് യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്ത് പിടിയിൽ

കോഴിക്കോട് യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് ഒടുമ്പ്രയിലാണ് സംഭവം. ഒടുമ്പ്ര സ്വദേശി ബൈഗേഷാണ് കുത്തേറ്റു മരിച്ചത്.
ബൈഗേഷിന്റെ സുഹൃത്തായ മനീഷ് നല്ലളം ആണ് കൊലപാതകം നടത്തിയത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മനീഷ് നല്ലളത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




