ഇസ്രയേൽ തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ പ്രതിപക്ഷത്തിന് മുൻതൂക്കം

ഇസ്രയേൽ തെരഞ്ഞെടുപ്പ് 70 ശതമാനത്തോളം പൂർത്തിയായി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ പ്രതിപക്ഷത്തിന് മുൻതൂക്കം. ഇരു മുന്നണിയ്ക്കും കേവലഭൂരിപക്ഷം നേടാൻ സാധിക്കില്ലെന്നാണ് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. അതിനെ ശരിവെക്കുന്ന തരത്തിലേക്കാണ് തെരഞ്ഞെടുപ്പ് ഫലവും പോകുന്നത്. ഗാഡി ഐസന്‍കോട്ടിന്റെ യഷാര് പാര്‍ട്ടി 52 സീറ്റും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്യുഡി പാർട്ടി 50 സീറ്റും നേടുമെന്നാണ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്.ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ 120 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 61 സീറ്റുകളാണ് ഭരണം പിടിക്കാന്‍ ആവശ്യമായത്. രണ്ടു പാർട്ടികളും ഈ കേവലം ഭൂരിപക്ഷം നേടില്ലെന്നാണ് എക്സിറ്റ് പോൾ ഫലം. അറബ് പാർട്ടികൾ 18 സീറ്റുകൾ നേടുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. രാജ്യത്ത് പലസ്തീൻ പൗരന്മാർക്കിടയിൽ വോട്ടിങ് ഏറ്റവും ഉയർന്ന നിലയിൽ എത്തിയതാണ് ഇതിനു കാരണം.ഒരു മുന്നണിക്കും കേവലഭൂരിപക്ഷം നേടാൻ സാധിച്ചില്ലെങ്കിൽ ഇസ്രയേലിൽ മറ്റൊരു തെരഞ്ഞെടുപ്പും നടത്തേണ്ടി വരും.




