Uncategorized

കേരളത്തിൽ ഇന്ന് ബലി പെരുന്നാൾ

കേരളത്തിൽ ഇന്ന് ബലി പെരുന്നാൾ. രാവിലെ മുതൽ പള്ളികളും ഈദ്‌ ഗാഹുകളും കേന്ദ്രീകരിച്ച്‌ നമസ്‌കാരവും പ്രത്യേക പ്രാർഥനയും നടക്കുകയാണ്. മഴസാധ്യത മുൻനിർത്തി കോഴിക്കോട് ബീച്ചിലെ ഈദ് ​ഗാഹ് ഒഴിവാക്കിയിട്ടുണ്ട്. നമസ്‌കാരത്തിന്‌ ശേഷം ബന്ധുക്കളെയും അയൽവീട്ടുകാരെയും സന്ദർശിക്കും.

പള്ളികൾ, വീടുകൾ, കൂട്ടായ്‌മകൾ എന്നിവ വഴി ബലി ഇറച്ചി നൽകും. പ്രവാചകനായ ഇബ്രാഹീം നബി മകൻ ഇസ്‌മായിലിനെ ബലികൊടുക്കാൻ തയ്യാറായതിന്റെ ത്യാഗസ്‌മരണയിലാണ്‌ ബലിപെരുന്നാൾ ആഘോഷിക്കുന്നത്‌. ​ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു ബലി പെരുന്നാൾ.ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button