Uncategorized
നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു, വിലക്കിന് പുല്ലുവില

2025 ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള ഉഭയകക്ഷി വ്യാപാരം പൂർണമായി നിർത്തിവച്ചിരിക്കുകയാണെങ്കിലും, പാകിസ്ഥാനിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറുന്നതായി റിപ്പോർട്ട്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പാകിസ്ഥാൻ ഇന്ത്യയിൽ നിന്ന് 6.17 കോടി ഡോളറിന്റെ (ഏകദേശം 5,876 കോടി രൂപ) ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തതായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ കണക്കുകൾ. പാകിസ്ഥാൻ പത്രമായ ഡോണിലാണ് കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. മുൻവർഷം ഇതേ കാലയളവിലെ 3.65 കോടി ഡോളറിനേക്കാൾ 69 ശതമാനത്തിന്റെ കൂറ്റൻ വർധനവാണിത്. അതേസമയം, ഇക്കാലയളവിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് എക്സ്പോർട്ട് ഒന്നും തന്നെ നടന്നിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്.




