ബാലൺ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിന് മുന്നേ വിജയികളുടെ പേരുകൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ ചോര്‍ന്നു

ലണ്ടൻ: ഫുട്ബോളിലെ ഏറ്റവും വിഖ്യാത പുരസ്കാരങ്ങളിലൊന്നായ ബാലൺ ഡി ഓർ പുരസ്കാര ചടങ്ങിന് തൊട്ടുമുമ്പ് സംഘാടകർക്ക് വൻ നാണക്കേട്. പുരസ്കാരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഹാരി കെയ്ൻ, കിലിയൻ എംബാപ്പെ, ലമീൻ യമാൽ എന്നിവരെ വിജയികളായി പ്രഖ്യാപിച്ചുകൊണ്ടുള്ള മൂന്ന് വ്യത്യസ്ത ലേഖനങ്ങൾ അബദ്ധത്തിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഇവിരലൊരാള്ക്കാണ് ബാലണ്‍ ഡി ഓര് എന്ന് വ്യക്തമായത്. പുരസ്കാര പ്രഖ്യാപന ചടങ്ങ് തുടങ്ങുന്നതിന് രണ്ടര മണിക്കൂർ മുമ്പായിരുന്നു ബാലണ്‍ ഡി ഓര് വിജയിയെ പ്രഖ്യാപിച്ചാല്‍ പ്രസിദ്ധീകരിക്കാനുള്ള കളിക്കാരെ കുറിച്ചുള്ള ലേഖനങ്ങള്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
ദി ലണ്ടൻ പലാഡിയത്തിൽ പുരസ്കാര നിശ ആരംഭിക്കുന്നതിന് സംഭവിച്ച ഗുരുതര വീഴ്ച സംഘാടകർക്ക് നാണക്കേടായി. വിവരങ്ങൾ പുറത്തുവന്ന ഉടൻ തന്നെ വെബ്സൈറ്റിൽ നിന്ന് ലേഖനങ്ങൾ നീക്കം ചെയ്തെങ്കിലും, ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മൂന്ന് ലേഖനങ്ങളിലും വ്യത്യസ്ത താരങ്ങളാണ് ബാലൺ ഡി ഓർ നേടിയതായി പറയുന്നത്. ഹാരി കെയ്ൻ നേടിയ ഗോളുകളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ഒരു ലേഖനമെങ്കിൽ, ബാഴ്സലോണയുടെ കൗമാര താരം ലമീൻ യമാൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലൺ ഡി ഓർ ജേതാവായി എന്നായിരുന്നു രണ്ടാമത്തെ ലേഖനം. റയൽ മാഡ്രിഡിനായി നടത്തിയ മികച്ച പ്രകടനത്തിന്റെ ബലത്തിൽ എംബാപ്പെ കന്നി ബാലൺ ഡി ഓർ സ്വന്തമാക്കിയെന്നാണ് മൂന്നാമത്തെ ലേഖനത്തിൽ അവകാശപ്പെട്ടിരുന്നത്.




