Uncategorized

തൃശൂർ പുതുക്കാട് പൊള്ളലേറ്റുള്ള വയോധികന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി; മകൻ അറസ്റ്റിൽ

തൃശൂർ: പുതുക്കാട് പൊള്ളലേറ്റുള്ള വയോധികന്റെ മരണം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലീസ്. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് ഞെള്ളുർ സ്വദേശി കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (70) ആണ് മരിച്ചത്. ചൂട് കഞ്ഞിവെള്ളമൊഴിച്ച് അച്ഛനെ പൊള്ളലേൽപ്പിച്ച വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊള്ളലേറ്റ ഗോപാലകൃഷ്ണനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്ക ഇന്നലെ ​ഗോപാലകൃഷ്ണൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് വിനോദ് കുറ്റം സമ്മതിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button