എസ്എംഎ വിവാദം; രോഗബാധിതരുടെ രക്ഷിതാക്കൾ ആശങ്ക പറയുമ്പോൾ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്: പികെ ശ്രീമതി ടീച്ചർ

എസ്എംഎ മരുന്നുകളെ കുറിച്ച് രോഗബാധിതരുടെ രക്ഷിതാക്കൾ ആശങ്ക പറയുമ്പോൾ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് പികെ ശ്രീമതി ടീച്ചർ. മരുന്ന് എങ്ങനെ എസ്എടിയിൽ എത്തി എന്ന ചോദ്യത്തിന് ഉത്തരം വേണമെന്നും ക്ലിനിക്കൽ ട്രയലിന് ഉള്ള സാംപിൾ മരുന്ന് എങ്ങനെ ആശുപത്രിയിൽ എത്തിയെന്നും പികെ ശ്രീമതി ടീച്ചർ ചോദിച്ചു.മറുപടി പറയാതെ വിഷയം വഴിതിരിച്ച് വിടുന്നത് മന്ത്രിക്ക് ഭൂഷണമല്ല. മന്ത്രിയുടെ പ്രതികരണം നിലവാരം ഇല്ലാത്തത് ഖേദമായി പോയി. മുരളീധരനെ പോലെ നിലവാരമില്ലാത്ത വാക്ക് ഉപയോഗിക്കാൻ ഞങ്ങൾ തയ്യാറല്ല. ഗുണനിലവാരം പരിശോധിച്ച് ടെൻഡർ വിളിച്ച് മരുന്ന് വാങ്ങാൻ നാല് മാസത്തെ ഇടവേള വന്നുവെന്നും അവർ പറഞ്ഞു. ഞങ്ങൾ ഉന്നയിക്കുന്നത് സാങ്കേതികമായ പ്രശ്നമല്ലെന്നും ക്ലിനിക്കൽ ട്രയൽ മരുന്ന് നൽകുമ്പോൾ രക്ഷിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഡോക്ടർക്ക് ഉത്തരവാദിത്വം ഉണ്ടെന്നും ടീച്ചർ കൂട്ടിചേർത്തു.കെ മുരളീധരൻ്റെ ആരോപണങ്ങൾക്കും അവർ മറുപടി നൽകി. വീണാ ജോർജ് മന്ത്രിയായ ശേഷം ആയിരക്കണക്കിന് മരുന്ന് ആണ് വാങ്ങിയിരുന്നത്. ഇടത് സർക്കാർ ജനറിക് മരുന്നിന് എതിരാണ് എന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും എസ്സെൻഷ്യൽ ഡ്രഗ്സ് പട്ടികയിൽ പെട്ട 800 മരുന്നുകൾ ജനറിക് മരുന്നാണ്. മരുന്നിനെ കുറിച്ച് പഠിക്കാൻ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിച്ചത് എൽഡിഎഫ് സർക്കാരാണെന്നും ഇവർ വ്യക്തമാക്കി




