Uncategorized

ആകാശത്ത് നിന്ന് വീണത് വൻ ലോഹവസ്തു! ബഹിരാകാശത്ത് നിന്നുള്ളത്? കണ്ടെത്തിയത് അമേരിക്കയിലെ ചോളപ്പാടത്ത്

അമേരിക്കയിലെ മിനസോട്ടയിൽ ചോളപ്പാടത്ത് 11 അടി വ്യാസം വരുന്ന വലിയ ലോഹവസ്തു കണ്ടെത്തി. ഇത് ബഹിരാകാശത്ത് നിന്നുള്ള അവശിഷ്ടമാണെന്നാണ് സ്റ്റീവൻസ് കൗണ്ടി ഷെരീഫ് ഓഫീസ് വ്യക്തമാക്കുന്നത്. ഒക്ടോബർ 14 -ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സ്കോട്ട് ടൗൺഷിപ്പിലെ പാടത്ത് ഈ വിചിത്രമായ വസ്തു ശ്രദ്ധയിൽപ്പെട്ടത്. ഒരു കർഷകനാണ് തന്റെ ചോളപ്പാടത്തിൽ ഈ വസ്തുവിരിക്കുന്നത് ആദ്യം കണ്ടത്. ഇതിന് താഴെയായി വളർന്നിരുന്ന ചോളത്തിന്റെ വലിപ്പം വെച്ച് കണക്കാക്കിയാൽ, ഈ വസ്തു ഏകദേശം ആഴ്ചകളായി അവിടെ കിടന്നിരുന്നു എന്നാണ് കർഷകൻ അനുമാനിക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷെരീഫ് ഓഫീസ് ഉദ്യോഗസ്ഥർ മിനസോട്ട ഡ്യൂട്ടി ഓഫീസറെ വിവരം അറിയിക്കുകയും തുടർന്ന് ഫെഡറൽ ഏജൻസികൾ ഇവിടെ എത്തുകയും ചെയ്തു. വസ്തുവിന്റെ ഉടമയെ കണ്ടെത്താനും അത് അവിടെ നിന്ന് നീക്കം ചെയ്യാനുമുള്ള ശ്രമത്തിലാണ് അധികൃതർ. ഈ വസ്തുവിൽ സീരിയൽ നമ്പറുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്, ഇത് ഉടമയെ കണ്ടെത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്.

എങ്കിലും, ഈ സംഭവം ജനങ്ങൾക്ക് യാതൊരുവിധത്തിലുള്ള സുരക്ഷാ ഭീഷണിയും ഉയർത്തുന്നില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂമിയിലേക്ക് ദിവസേന ഇത്തരം ബഹിരാകാശ അവശിഷ്ടങ്ങൾ വീഴാറുണ്ടെങ്കിലും, ഭൂരിഭാഗവും ഭൂമിയിൽ എത്തുന്നതിന് മുൻപ് തന്നെ കത്തിനശിക്കുകയാണ് പതിവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button