ബേക്കറി വഴിയുള്ള വൈൻ വിൽപ്പന സർക്കാർ അറിവോടെയല്ല; ഉത്തരവിറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റും: എം ലിജു

ആലപ്പുഴ: ബേക്കറി വഴിയുള്ള വൈന് വില്പ്പന സര്ക്കാറിന്റെ അറിവോടെയല്ല സംഭവിച്ചതെന്ന് എക്സൈസ് മന്ത്രി എം ലിജു.
നിലവിലെ ഭേദഗതി പ്രകാരം എക്സൈസ് കമ്മീഷണറാണ് തീരുമാനമെടുത്തത്. വകുപ്പ് മന്ത്രിയെ പോലും അറിയിക്കാതെ
ഇത്തരത്തില് ഉത്തരവിറക്കിയത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞുഉത്തരവ് പുറത്തിറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ തല്സ്ഥാനത്ത് നിന്ന് മാറ്റും. ലൈസന്സ് റദ്ദാക്കാനും നിര്ദേശം നല്കിയെന്ന് മന്ത്രി വ്യക്തമാക്കി. ബേക്കറി വഴി വൈന് കൊടുക്കുന്നത് സമൂഹത്തെ ദോഷകരമായി ബാധിക്കും. സര്ക്കാരിന്റെ മദ്യനയ ചര്ച്ച നടന്നു വരികയാണ്. നിലവിലെ ചട്ടഭേഗതി മാറ്റണമോ എന്ന് മദ്യനയത്തില് തീരുമാനിക്കും. സര്ക്കാരിന്റെ മദ്യനയത്തില് ബേക്കറി വഴിയുള്ള വൈന് വില്പന ഉണ്ടാകാന് സാധ്യതയില്ല. അങ്ങനെ മദ്യം കൊടുക്കുന്നതല്ല യുഡിഎഫിന്റെ പൊതുനിലപാടെന്നും മന്ത്രി പറഞ്ഞു.
എല്ഡിഎഫ് സര്ക്കാര് ചട്ടങ്ങളില് ഭേദഗതി വരുത്തിയത് പ്രകാരമാണ് ഉദ്യോഗസ്ഥര് തീരുമാനമെടുത്തത്. യുഡിഎഫ് സര്ക്കാര് നയം തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ സര്ക്കാര് നയമല്ല ഉദ്യോഗസ്ഥര് നടപ്പാക്കേണ്ടത്. വകുപ്പുമന്ത്രിയെ അറിയിച്ച് തീരുമാനം എടുക്കണമായിരുന്നുവെന്നും എം ലിജു പറഞ്ഞു.
എക്സൈസ് മന്ത്രി അറിയാതെ ചാലക്കുടിയിലെ ബേക്കറിയിലാണ് വീര്യമുള്ള ഹോര്ട്ടി വൈന് വില്പ്പന ആരംഭിച്ചത്. സംഭവത്തില് അതൃപ്തി വ്യക്തമാക്കിയ മന്ത്രി എം ലിജു എക്സൈസ് കമ്മീഷ്ണറോട് റിപ്പോര്ട്ട് തേടിയിരുന്നു. 2026 ജൂണ് 24 ന് എക്സൈസ് കമ്മീഷണര് ശ്രീറാം സാംബശിവ റാവൂ ആണ് വീര്യമുള്ള ഹോര്ട്ടി വൈന് വില്പ്പനയക്ക് അനുമതി നല്കിയത്.
ഹോര്ട്ടി വൈന്റെ വില്പന മാധ്യമങ്ങളിലൂടെയാണ് ശ്രദ്ധയില് പെട്ടതെന്ന് എക്സൈസ് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംഭവം അറിഞ്ഞയുടന് എക്സൈസ് കമ്മീഷണറോട് റിപ്പോര്ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് അബ്കാരി നിയമത്തില് ഭേദഗതി ചെയ്ത് ഹോര്ട്ടി വൈന്സ് കേരളത്തില് വില്ക്കാന് ഉള്പ്പെടെയുള്ള ചട്ടങ്ങള് രൂപീകരിച്ചിരുന്നു. ആ ചട്ടങ്ങളുടെ അടിസ്ഥാനത്തില് മുമ്പ് നല്കിയ അപേക്ഷയിലാണ് സര്ക്കാര് അധികാരത്തില് വന്ന ശേഷം എക്സൈസ് കമ്മീഷണറുടെ ഉത്തരവ് വന്നത്. ഇതില് സര്ക്കാരിന് കുറച്ച് കാര്യങ്ങളില് വ്യക്തത വരാനുണ്ട്. 15 ശതമാനം ആല്ക്കഹോളുള്ള വൈന്സ് ബേക്കറികളിലും സാധാരണ കടകളിലും എത്തിക്കുന്നതില് സര്ക്കാരിന് ആശങ്കയുണ്ട്




