Uncategorized

പയ്യന്നൂർ അന്നൂർ റോഡിൽ ചിന്മയ സ്കൂളിന് സമീപമുള്ള വീടിന് തീപിടിത്തം : വീട്ടുപകരണങ്ങൾ കത്തി നശിച്ചു

പയ്യന്നൂർ അന്നൂർ റോഡിൽ ചിന്മയ സ്കൂളിന് സമീപമുള്ള ദേവി നിവാസിൽ ഷമീന്ദ്രന്റെ വീട്ടിൽ തീപിടിത്തമുണ്ടായി. ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ ലിവിങ് റൂമിലുണ്ടായിരുന്ന ടെലിവിഷനിൽ നിന്നാണ് ആദ്യം തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. തീ ആളിപ്പടർന്ന് ടിവിയും ഫ്രിഡ്ജും അനുബന്ധ ഉപകരണങ്ങളും സമീപത്തുണ്ടായിരുന്ന കിടക്കയും പൂർണമായും കത്തിനശിച്ചു.
​സംഭവസമയത്ത് വീട്ടിൽ ഷമീന്ദ്രന്റെ എഴുപത്തിയാറു വയസ്സുള്ള മാതാവ് ബാലമണി മാത്രമാണ് ഉണ്ടായിരുന്നത്. വയോധിക അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ ഉടൻ തന്നെ പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവാക്കപ്പെട്ടു.

​സ്റ്റേഷൻ ഓഫീസർ സി പി രാജേഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ ഷിജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ജോബിമോൻ ജോർജ്, യു എസ് അഭിലാഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി സത്യൻ, പി പി ജിഷ്ണുദേവ്, യു കെ ലിജീഷ്, എസ് ജിഷ്ണു, ഹോംഗാർഡുമാരായ കെ ദിനേശൻ, എൻ വി ശ്രീജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button