Uncategorized

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ; പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നതോടെ നിരവധി വിഷയങ്ങൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.പ്രധാനമായും സംസ്ഥാനത്ത് പെരുകുന്ന പൊലീസ് അതിക്രമങ്ങളാണ് പ്രതിപക്ഷം സഭയിൽ ഉന്നയിക്കാൻ പോകുന്നത്. അടിയന്തര പ്രമേയമായാണ് വിഷയം ഉന്നയിക്കുക. വി ജോയ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

അതേസമം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന പ്രത്യേക പ്രമേയം നിയമസഭ ഇന്ന് പാസാക്കും. പ്രധാനമായും നിയമനിർമാണ കാര്യത്തിനായിട്ട് ചേരുന്ന സഭ ആകെ 9 ദിവസങ്ങളാണ് സമ്മേളിക്കുക.

രാജ്യം ഉറ്റുനോക്കുന്ന പ്രതിഷേധ സമരങ്ങൾക്കിടയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന പ്രത്യേക പ്രമേയം കേരള നിയമസഭാ പാസാക്കുന്നത്. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി ഡി സതീശനാകും പ്രമേയം അവതരിപ്പിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ എൽ ഡി എഫ്, സർക്കാർ കൊണ്ടുവരുന്ന ഈ പ്രമേയത്തെ പിന്തുണക്കും. 118 പ്രകാരമുള്ള പ്രമേയത്തിൽ ഒഴിവാക്കപ്പെട്ട അർഹരെ വോട്ടർ പട്ടികയിൽ ചേർക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കുന്ന സമിതി ചിഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി മാറ്റണമെന്നുമുണ്ട്. ഇക്കാര്യങ്ങൾ കേന്ദ്രത്തോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും അഭ്യർഥിക്കുന്നതാകും പ്രമേയം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button