Uncategorized

ഗ്യാനേഷിനെതിരെ ഒന്നിച്ച് കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. ഇതോടെ ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. ബില്ലിന്മേല്‍ ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം രേഖപ്പെടുത്തി.

മുഖ്യമന്ത്രി വി ഡി സതീശനാണ് നിർണായക പ്രമേയം സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഡൽഹിയിൽ സിജെപിയുടെയും പ്രതിപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കേരളം കൈക്കൊണ്ട ഈ നീക്കം നിർണായകമാണ്.

അതേസമയം, രാഷ്ട്രീയ വിവാദങ്ങൾക്കിടെ ചേർന്ന പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ ശക്തമായ വാക്പോരാണ് അരങ്ങേറിയത്. തലസ്ഥാനത്തെ എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിലും തുടര്‍ന്നുള്ള പൊലീസ് നടപടിയിലും സഭയില്‍ വാക്‌പോരുണ്ടായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിഷയം അവതരിപ്പിച്ച വി ജോയ് എംഎല്‍എയും തമ്മില്‍ വെല്ലുവിളിയും ഉണ്ടായി.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ചിലേക്ക് മെന്‍സ് ഹോസ്റ്റലിനകത്ത് നിന്നും കൂക്കിവിളി ഉയരുകയും കല്ലും ബിയര്‍കുപ്പിയും എറിഞ്ഞതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാര്‍ത്ഥികളെ പൊലീസ് അടിച്ച പൊട്ടിയ ലാത്തി ജോയ് സഭയില്‍ ഉയര്‍ത്തി.

കേരളചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം സര്‍ക്കാരും പൊലീസും ചേര്‍ന്ന് സര്‍വ്വകലാശാല ഹോസ്റ്റലിനെ യുദ്ധകളമാക്കിയെന്നും ആഭ്യന്തര മന്ത്രി വിഷയത്തെ സമീപിച്ചത് ലാഘവത്തോടെയാണെന്നും വി ജോയ് ആരോപിച്ചു. പന്തം കൊളുത്തി പ്രകടനം ആരംഭിച്ചപ്പോള്‍ തന്നെ ഇന്ദിരാ കട്ട് വന്നു. കുട്ടികളാവുമ്പോള്‍ കൂവും. അത് സ്വാഭാവികമാണ്. എന്നാല്‍ ബിയര്‍കുപ്പി എറിഞ്ഞത് ആരെന്ന് പൊലീസ് അന്വേഷിച്ചാല്‍ മനസ്സിലാകുമെന്നും വി ജോയ് മറുപടി നൽകി. മുഴുവന്‍ പന്തവും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് എറിഞ്ഞതോടെ അവിടം തീഗോളമാവുകയായിരുന്നു. സമയോജിതമായി ഫയര്‍ഫോഴ്‌സ് എത്തിയതിനാലാണ് തീ അണച്ചത്. അല്ലെങ്കില്‍ കുട്ടികള്‍ വെന്ത് മരിക്കുമായിരുന്നു. ഒരു ഭാഗത്ത് യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളും മറുഭാഗത്ത് സായുധ പൊലീസുമായിരുന്നു. കുട്ടികളെ മൃഗീയമായി മര്‍ദ്ദിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ പൊലീസ് വിളിച്ചുവരുത്തി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെയും പൊലീസ് മൃഗീയമായി മര്‍ദ്ദിച്ചുവെന്നും ജോയ് ആരോപിച്ചു.

യൂത്ത് കോൺഗ്രസും പൊലീസും സംയുക്തമായാണ് ആക്രമണം നടത്തിയത്. സർക്കാർ സ്‌പോൺസേർഡ് നരനായാട്ട് ആണ് തലസ്ഥാനത്ത് അരങ്ങേറിയത്. കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തിയത്. രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കേണ്ട സമരം മെൻസ് ഹോസ്റ്റൽ പരിസരത്തേക്ക് ബോധപൂർവ്വം മാറ്റി. ഒ ജെ ജനീഷ് രാവിലെ മന്ത്രിയും വൈകുന്നേരം യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാണെന്നും ജോയ് വിമർശിച്ചു.

അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധ വീഡിയോ ജനീഷിന്റെ സോഷ്യൽമീഡിയ പേജിൽ നിന്നും അപ്രത്യക്ഷമായത് എങ്ങനെയാണെന്ന് ചോദിച്ച ജോയ് മുഖ്യമന്ത്രി ഇടപെട്ടോയെന്നും മെറ്റയോട് പറഞ്ഞാൽ മാറ്റുമായിരുന്നല്ലോയെന്നും പരിഹസിച്ചു. പിന്നാലെയാണ് പൊട്ടിയ ലാത്തി വി ജോയ് നിയമസഭയിൽ ഉയർത്തിയത്. തുടർന്ന് ലാത്തി മോഷ്ടിച്ചതാണെന്ന് ഭരണപക്ഷം ഉയർത്തി.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ബഹുഭൂരിപക്ഷവും താമസിക്കുന്നത് അവിടെ പഠിക്കുന്ന കുട്ടികളല്ലെന്നും ആരാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കട്ടെയെന്നും രമേശ് ചെന്നിത്തല പിന്നാലെ ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ നിങ്ങള്‍ എന്തിനാണ് എതിര്‍ക്കുന്നത്. ആ എതിര്‍പ്പാണ് പ്രശ്‌നം ഉണ്ടാക്കിയത്. പ്രതിഷേധം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ആരംഭിക്കണോ ആസാദ് സ്‌ക്വയറില്‍ നിന്ന് ആരംഭിക്കണോ മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കണോ എന്ന്‌ സംഘാടകരാണ് തീരുമാനിക്കുന്നത്. എസ്എഫ്‌ഐക്കാര്‍ സമരം നടത്തിയിട്ടില്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

വാസ്തവ വിരുദ്ധവും സത്യസന്ധമല്ലാത്തതുമായ ആരോപണമാണ് മന്ത്രിയുടേതെന്ന് വി ജോയ് മറുപടി നൽകി. പാെലീസുകാരന്റെ പേരെടുത്ത് പറഞ്ഞ് കൊല്ലുമെന്ന് പറഞ്ഞെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണെന്നും ഇല്ലെങ്കില്‍ അങ്ങ് രാജിക്ക് തയ്യാറാണോയെന്നും എംഎൽഎ മന്ത്രിയോട് ചോദിച്ചു. താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ഇങ്ങനെ പൊലീസ് ഉദ്യോഗസ്ഥര്‍ ലാത്തിവെച്ച് തലയ്ക്കടിച്ചാല്‍ കുട്ടികള്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അതില്‍ ഉറച്ച് നില്‍ക്കും എന്നായിരുന്നു വി ജോയിയുടെ മറുപടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button