Uncategorized
മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു

കോട്ടയത്ത് അച്ഛനെ മകൻ അടിച്ചുകൊന്നു. കോട്ടയം മണിമലയിലാണ് സംഭവം. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചെത്തിയ സന്തോഷിനെ മകൻ സച്ചു തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് മദ്യപിച്ച് മണിമലയിലെ വീട്ടിലെത്തി ബഹളം വെച്ച സന്തോഷിനെ സച്ചു വടികൊണ്ട് തലക്കടിച്ചാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു.




