Uncategorized

കൂട്ടുപുഴയിൽ 192 ഗ്രാം എം ഡി എം എ പിടികൂടിയ കേസ് കൂട്ടുപ്രതിയായ നടുവിൽ സ്വദേശിയും അറസ്റ്റിൽ

ഇരിട്ടി: കൂട്ടുപുഴയിൽ 192 ഗ്രാം എം ഡി എം എയുമായി രണ്ട് പേരെ പിടികൂടിയ കേസിൽ ഉൾപ്പെട്ട ഒരാളെ കൂടി പോലീസ് അറസ്റ്റുചെയ്തു. ലഹരി കടത്ത് സംഘവുമായി സാമ്പത്തിക ഇടപാടുകളുള്ള നടുവിൽ സ്വദേശി ടി. ജോബിഷ് (44) നെയാണ് ഇരിട്ടി പോലീസ് അറസ്റ്റു ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇരിട്ടി നുച്ചിയാട് സ്വദേശി മുബഷിർ, വള്ളിത്തോട് സ്വദേശി റഹീം എന്നിവരെയാണ് 192 ഗ്രാം എം ഡി എം എയുമായി കൂട്ടുപുഴ പാലത്തിന് സമീപം വെച്ച് പോലീസ് ആദ്യം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് എം ഡി എം എ എത്തിച്ചു കൊടുക്കുകയും ഇവരുമായി സാമ്പത്തിക ഇടപാട് നടത്തുകയും ചെയ്ത വടകര സ്വദേശി സാബിറിനെയും കോട്ടയം സ്വദേശി സാവിയോയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാബിറ പോസ്‌കോ കേസിൽ പിടികിട്ടാപ്പുള്ളിയുമായിരുന്നു. സാബിറയുടെ കാമുകനായ സാവിയോയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. ജോബിഷിനും ലഹരി സംഘവുമായി ബന്ധമുണ്ടെന്നും ഇവരുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റു ചെയ്തത്. ഇരിട്ടി സി ഐ കെ വി ഉമേഷിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സേനാംഗങ്ങളും ചേർന്നാണ് ജോബിഷിനെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button