Uncategorized

കീഴുർ പ്രിയദർശിനി റോഡ് ഭാഗത്ത് രൂക്ഷമായി തെരുവ് നായ ശല്യം; അമ്പത്തോളം കുടുംബങ്ങൾ ദുരിതത്തിൽ

കീഴുർ പ്രിയദർശിനി റോഡ് ( കോററോഡ് ) ഭാഗത്തു തെരുവ് നായ ശല്യം രൂക്ഷം.
അമ്പത്തോളം വീട്ടുകാർ ദുരിദത്തിൽ..
വീടുകളിൽ വളർത്തുന്ന കോഴികളെ കടിച്ചു കൊണ്ട് പോവുക, പൂച്ചക്കളെ കൊന്നിടുക എന്നിവ പതിവാണ്. മദ്രസയിലും സ്‌കൂളിലും പോകുന്ന കുട്ടികൾക്കു വല്യ സംരക്ഷണം രക്ഷകർത്താക്കൾ ഒരുക്കേണ്ട സ്ഥിതിയാണ് നിലവിൽ ഉള്ളത്. രാത്രി സമയങ്ങളിൽ വീടുകളിൽ കയറി നായ്ക്കൾ ചെരുപ്പുകൾ എടുത്തു കൊണ്ട് പോകുന്ന സ്ഥിതി പതിവാണ്. വീടുകളിൽ വരാന്തകൾ രാത്രി കാലങ്ങളിൽ വാസസ്ഥലമാക്കുന്ന സ്ഥിതിയും, വീടിന്റെ അകത്തു കയറിയ സംഭവങ്ങൾ നിരന്തരം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
ഇതിനു ശാശ്വതമായ പരികാരം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണം എന്നു സിപിഐ മണ്ഡലം സെക്രട്ടറിയറ്റ് അംഗം ഡോ ജി ശിവരാമകൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം ബെന്നി കാക്കനാട്ടു, ഇരിട്ടി ടൌൺ ബ്രാഞ്ച് അസി : സെക്രട്ടറി രാജൻ ചിറമ്മൽ മുതലായവർ ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button