Uncategorized

അഞ്ചുരൂപയുടെ പാന്‍മസാലയെച്ചൊല്ലി തര്‍ക്കം; രാജസ്ഥാനില്‍ യുവാവിനു കുത്തേറ്റു

രാജസ്ഥാനില്‍ പാന്‍മസാലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനു കുത്തേറ്റു. രണ്ടു യുവാക്കള്‍ തമ്മില്‍ പാന്‍മസാല കൈമാറ്റം ചെയ്യുന്നതിനിടെ കത്തില്‍ക്കുത്തില്‍ അവസാനിക്കുകയായിരുന്നു. ബില്‍വാരയിലെ ദാദബരി മേഖലയിലാണ് സംഭവം.

കോലി മൊഹല്ലനിവാസിയായ സോണല്‍ കോലിക്കാണ് കുത്തേറ്റത്. പാന്‍മസാല കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് വാക്ക് തര്‍ക്കമുണ്ടായതോടെ പ്രതി വീട്ടിലേക്ക് പോയി വാളുമായി തിരിച്ചുവന്ന് സോണലിനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണശ്രമം സോണല്‍ പ്രതിരോധിച്ചതോടെ പ്രതി കത്തിയെടുത്ത് കഴുത്തില്‍ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.കൃത്യം നടത്തിയ ഉടന്‍ പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പട്ടാപ്പകല്‍ നടുറോഡില്‍ വെച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സോണലിനെ പ്രദേശവാസികള്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണല്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് ആശുപത്രിയിലെത്തി സോണലിന്റെ മൊഴി രേഖപ്പെടുത്തി. നിലവില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. പ്രതി വൈകാതെ പിടിയിലാകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പ്രദേശവാസിയായ യുവാവാണ് കൃത്യം നടത്തിയതെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button