24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • അമ്മയുടെ സംസ്കാരത്തിന് യുഎസിൽ നിന്നെത്തിയ മകന് അപകടത്തിൽ ദാരുണാന്ത്യം
Uncategorized

അമ്മയുടെ സംസ്കാരത്തിന് യുഎസിൽ നിന്നെത്തിയ മകന് അപകടത്തിൽ ദാരുണാന്ത്യം

കുന്നംകുളം ∙ അമ്മയുടെ മരണാനന്തരച്ചടങ്ങിനു ന്യൂയോർക്കിൽ നിന്നെത്തിയ യുവാവിനു വാഹനാപകടത്തിൽ ദാരുണാന്ത്യം. ആർത്താറ്റ് പനയ്ക്കൽ പരേതരായ വിൽസന്റെയും ബേബിയുടെയും മകൻ സജിത്ത് വിൽസനാണു (42) മരിച്ചത്. സജിത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടർ വഴിയിരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കോട്ടപ്പടിയിലാണ് അപകടം.

സജിത്ത്
യുഎസിലെ ന്യൂയോർക്കിലെ ആശുപത്രിയിൽ സോഷ്യൽ വർക്കറാണു സജിത്ത്. ഞായറാഴ്ചയാണ് അമ്മ ബേബി മരിച്ചത്. തുടർന്നു സംസ്കാരത്തിനും മരണാനന്തരച്ചടങ്ങുകൾക്കുമായി ചൊവ്വാഴ്ച സജിത്ത് നാട്ടിലെത്തി. ഇന്നലെ രാത്രി സജിത്തിന് ഉറങ്ങാൻ ബുദ്ധിമുട്ടു നേരിട്ടിരുന്നു. എഴുന്നേറ്റ് ഗുരുവായൂർ ഭാഗത്തേക്കു ചായ കുടിക്കാൻ പോയപ്പോഴായിരുന്നു ദുരന്തം

Related posts

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

Aswathi Kottiyoor

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് മർദനമേറ്റു, യുവതിയും ആൺ സുഹൃത്തും പിടിയിൽ

Aswathi Kottiyoor

ഉപ ജില്ലാ കലോത്സവം, സമ്മാനവിതരണത്തിനിടെ സദസിനിടയിൽ പടക്കം പൊട്ടി; പിന്നെ നടന്നത് കൂട്ടത്തല്ല്, ലാത്തിവീ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox