Uncategorized

തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസ്: അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറിക്ക് വീണ്ടും പാർട്ടി ചുമതല

തിരുവനന്തപുരം: രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പ് കേസിൽ അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറി രവീന്ദ്രന് വീണ്ടും പാർട്ടി പദവി. രവീന്ദ്രനെ സിഐടിയു ഏരിയ കൺവീനറാക്കി. ഇതിനെതിരെ പാർട്ടിക്ക് പരാതി നൽകിയിരിക്കുകയാണ് വിഷ്ണുവിന്‍റെ കുടുംബം.

രവീന്ദ്രന് ചുമതല നൽകുന്നതിൽ പ്രതിഷേധം ഉള്ളതിനാൽ സിഐടിയു ഏരിയ സമ്മേളനം മാറ്റിവെച്ചിരുന്നു. വി ശിവൻകുട്ടിയുടെ സമ്മർദ്ദത്തെ തുടർന്നാണ് രവീന്ദ്രന് ചുമതല നൽകിയതെന്നാണ് ആക്ഷേപം. രവീന്ദ്രനെ പാർട്ടി നേതൃത്വം സഹായിക്കുന്നതിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ട വിഷ്ണുവിൻ്റെ സഹോദരൻ വിനോദ് പാർട്ടി വിട്ടിരുന്നു.

സിപിഎമ്മിന്‍റെ വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു തിരുവനന്തപുരം കൈതമുക്കിൽ വച്ച് 2008 ഏപ്രിൽ ഒന്നിനാണ് കൊല്ലപ്പെട്ടത്. ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ 2022ൽ എല്ലാവരെയും ഹൈക്കോടതി വെറുതെവിട്ടു. അതിനിടെ വിഷ്ണുവിന്‍റെ കുടുംബത്തെ സഹായിക്കാൻ വഞ്ചിയൂർ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഫണ്ട് പിരിവ് നടത്തി. 10 ലക്ഷം രൂപയാണ് പിരിച്ചത്. അഞ്ച് ലക്ഷം രൂപ ലോക്കൽ സെക്രട്ടറി സ്വന്തം നിലയിൽ പിൻവലിച്ചെന്ന് വർഷങ്ങൾക്ക് ശേഷം പരാതിയെത്തി. ഈ സംഭവത്തിൽ പാർട്ടി അന്വേഷണവും നടപടിയും വന്നു. നടപടി നേരിട്ട നേതാവിന് വീണ്ടും പദവി നൽകിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button