Uncategorized

അതീവ ജാഗ്രത പാലിക്കണം; ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി റിയാദിലെ എംബസി

റിയാദ്: നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാർ ജാഗ്രത പുലർത്തുകയും ആവശ്യമെങ്കിൽ വീടുകൾക്കുള്ളിൽ തന്നെ തുടരുകയും ചെയ്യണമെന്ന് ഔദ്യോഗിക നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രാദേശിക ഭരണകൂടങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനോ റീപോസ്റ്റ് ചെയ്യുന്നതിനോ വിലക്കുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് പ്രവാസികൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് എംബസി കർശന നിർദ്ദേശം നൽകി.

അതേസമയം, റിയാദിലെ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് വഴിയുള്ള സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ആവശ്യമനുസരിച്ച് തുടർ നിർദ്ദേശങ്ങളും വിവരങ്ങളും പുറപ്പെടുവിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button