Uncategorized

ചേർപ്പിൽ ലഹരിമരുന്ന് പിടികൂടിയ സംഭവം: യുവാവിന് എംഡിഎംഎ എത്തിച്ചു നൽകിയത് 25 കാരൻ ജുവൽ, പൊക്കി പൊലീസ്

ചേർപ്പ്: തൃശൂരിലെ ചേർപ്പിനടുത്ത് പൂച്ചുണ്ണിപ്പാടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പനമുക്ക് തട്ടിൽ ഉമ്പാവ് വീട്ടിൽ ജുവൽ (25) ആണ് ചേർപ്പ് പൊലീസിന്റെ പിടിയിലായത്. നെടുപുഴയിൽ നിന്നാണ് പ്രതിയെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഒക്ടോബർ 2 ന് ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർപ്പ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പൂച്ചുണ്ണിപ്പാടം സ്വദേശി കല്ലൂക്കാരൻ വീട്ടിൽ ആൽബിനെ (24) 0.780 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.

ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് നൽകിയ ജുവലിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം നടത്തിയ നീക്കത്തിനൊടുവിൽ പ്രതി വലയിലാകുകയായിരുന്നു. ലഹരിമരുന്ന് ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചേർപ്പ് എസ് എച്ച് ഒ അമൽ ജോയ്, എസ്.ഐ ബാബു ജോർജ്, എ.എസ്.ഐ ഭരതനുണ്ണി, സി.പി.ഒമാരായ അജിത്ത്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button