ഞാൻ പാകിസ്ഥാനി, അതിർത്തി കടന്ന് നടന്നെത്തി’ എന്ന് യുവാവ്; പോലീസിനെ വിളിച്ച് നാട്ടുകർ, കണ്ടെത്തിയത് മറ്റൊന്ന്! വീഡിയോ

മധ്യപ്രദേശിലെ ജബൽപൂരിൽ പാകിസ്ഥാൻ സ്വദേശിയാണെന്ന് അവകാശപ്പെട്ട യുവാവിനെ ചുറ്റിപ്പറ്റി ആശങ്കയും അഭ്യൂഹങ്ങളും പടർന്നത് കൊടുങ്കാറ്റിന്റെ വേഗത്തിൽ. ഒടുവിൽ പോലീസെത്തി ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് മറ്റൊന്ന്. പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നെത്തിയ ‘ഹാമിദ് അൻസാരി’ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് യഥാർഥത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ ശിവം പാഠക് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.
‘പാകിസ്ഥാനി, അതിർത്തി കടന്ന് നടന്നെത്തി’!
ജബൽപൂരിലെ റാഞ്ചി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വൈദ്യനാഥൻ നഗറിലാണ് സംഭവം. സംശയാസ്പദമായി ഒരാൾ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തു. 27കാരനായ ഇയാൾ താൻ പാകിസ്ഥാൻ സ്വദേശിയായ ഹാമിദ് അൻസാരിയാണെന്നും അട്ടാരി അതിർത്തിയിലൂടെ കാൽനടയായി ഇന്ത്യയിലെത്തിയതാണെന്നും അവകാശപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വൈദ്യനാഥൻ നഗറിനടുത്ത് പ്രധാന സുരക്ഷാ സ്ഥാപനങ്ങൾ ഉള്ളതിനാൽ യുവാവിന്റെ അവകാശവാദം നാട്ടുകാരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.



