24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള 8 നാടൻബോംബുകൾ കണ്ടെത്തി; കലുങ്കിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ
Uncategorized

കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള 8 നാടൻബോംബുകൾ കണ്ടെത്തി; കലുങ്കിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ


കണ്ണൂർ: കണ്ണൂർ കണ്ണവത്ത് പൊലീസ് പരിശോധനയിൽ ഉ​ഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകൾ. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാ​ഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ജില്ലയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായിട്ടാണ് പൊലീസ് കർശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിശോധന കർശനമാക്കിയിട്ടുണ്ട്. എന്നാൽ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. കൂടുതലായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Related posts

നിപ ആശങ്ക തിരുവനന്തപുരത്തും; മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ.

Aswathi Kottiyoor

ജാഗ്രത! ഏപ്രിൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴ, ഇന്ന് കടലാക്രണ സാധ്യത, 3 ജില്ലകളിൽ മഴയെത്തും

Aswathi Kottiyoor

പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox