Uncategorized

മാക്രോൺ സർക്കാരിന്റെ കുടിയേറ്റവിരുദ്ധ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു; സംഘർഷഭരിതമായ ഫ്രാൻസിന്റെ ചിത്രം വ്യക്തമാക്കി കെടി കുഞ്ഞിക്കണ്ണൻ

കുടിയേറ്റവിരുദ്ധതതയും വംശീയഭീകരതയും ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ഇമ്മാനുവൽ മാക്രോൺ സർക്കാർ സംഘർഷഭരിതമാക്കിയ ഫ്രാൻസിന്റെ ചിത്രം വ്യക്തമാക്കി കെടി കുഞ്ഞിക്കണ്ണൻ.

ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നവഉദാരവൽക്കരണ (നിയോലിബറൽ) നയങ്ങൾക്കും ചെലവുചുരുക്കൽ പരിപാടികൾക്കുമെതിരെ രാജ്യവ്യാപകമായി ജനവികാരം അലയടിക്കുന്നു. ഹൈസ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് മുറികളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി തുടക്കമിട്ട സമരം ഇന്ന് ഫ്രാൻസിലെ തെരുവുകളെ പ്രക്ഷോഭഭരിതമാക്കി മാറ്റിയിരിക്കുകയാണ്.

ചെലവുചുരുക്കൽ നയങ്ങളുടെ ഭാഗമായി നിരവധി സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. പൊതു വിദ്യാഭ്യാസ മേഖല നേരിടുന്ന തകർച്ചയിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയതെങ്കിലും, പുതിയ ബജറ്റ് നിർദ്ദേശങ്ങളിലെ കടുത്ത വെട്ടിച്ചുരുക്കലുകൾ പൊതുസമൂഹത്തെയാകെ സമരരംഗത്തേക്ക് ഇറക്കിയിരിക്കുകയാണ്.ബ്രിട്ടനിലെ മാർഗരറ്റ് താച്ചറുടെയും അമേരിക്കയിലെ റൊണാൾഡ് റീഗന്റെയും സാമ്പത്തിക നയങ്ങൾ പിന്തുടർന്ന് ഫ്രാൻസിലെ റിനൈസൻസ് പാർട്ടി ഉൾപ്പെടെയുള്ള മധ്യവലതുപക്ഷ പ്രസ്ഥാനങ്ങളാണ് ജനവിരുദ്ധ നിയോലിബറൽ പരിഷ്ക്കാരങ്ങൾക്ക് തുടക്കമിട്ടത്. സ്വകാര്യവൽക്കരണവും സർക്കാരിന്റെ പിന്മാറ്റവും സൃഷ്ടിച്ച രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കി.

ഈ സാമ്പത്തിക തകർച്ചയെ മുതലെടുത്താണ് ഫ്രാൻസിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും തീവ്രവലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വേരൂന്നിയത്. കുടിയേറ്റവിരുദ്ധതയും ഇസ്ലാമോഫോബിയയും മുഖ്യ രാഷ്ട്രീയ ആയുധമാക്കിയാണ് നവഫാസിസ്റ്റ് ശക്തികൾ മുന്നേറുന്നത്.

ഇടതുപക്ഷ പ്രസ്ഥാനങ്ങളെ അധികാരത്തിൽ നിന്നും മാറ്റിനിർത്തുന്നതിനായി ഇമ്മാനുവൽ മാക്രോണിനെപോലുള്ള മധ്യവലതുപക്ഷ നേതാക്കൾ പലപ്പോഴും ഈ തീവ്രവലതുപക്ഷ നവഫാസിസ്റ്റുകളുമായി രാഷ്ട്രീയ സന്ധിയിൽ ഏർപ്പെടുകയായിരുന്നു. എന്നാൽ, സർക്കാറിന്റെ നിയോലിബറൽ നയങ്ങൾക്കും കുടിയേറ്റവിരുദ്ധ വംശീയ രാഷ്ട്രീയത്തിനുമെതിരെ ഫ്രഞ്ച് ജനത അതിശക്തമായ പ്രതിരോധവുമായി വീണ്ടും തെരുവുകളിൽ ഉണർന്നുപ്രവർത്തിക്കുകയാണെന്ന് പ്രക്ഷോഭങ്ങൾ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button