Uncategorized
മട്ടന്നൂരിൽ ഡാൻസാഫ് ‘തൂഫാൻ’ പരിശോധന: 153 ഗ്രാമിലധികം എം.ഡി.എം.എ.യുമായി ഒരാൾ അറസ്റ്റിൽ

മട്ടന്നൂർ: മട്ടന്നൂരിൽ ലഹരിവേട്ട. ഡാൻസാഫ് നടത്തിയ ‘തൂഫാൻ’ പ്രത്യേക പരിശോധനയിൽ 153.379 ഗ്രാം എം.ഡി.എം.എ.യുമായി കണ്ണൂർ പള്ളിക്കുന്ന് സ്വദേശി എ. പി. നിസാം പിടിയിലായി. മട്ടന്നൂർ പാലോട്ട് പള്ളിയിൽ വെച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്.
നാർക്കോട്ടിക് സെൽ എസ്. ഐ. ജെ. ഷജീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ജില്ലയിൽ ലഹരിക്കെതിരെയള്ള പരിശോധനകൾ വരും ദിവസങ്ങളിലും കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.




