Uncategorized

വാടക നൽകാത്തതിനെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ വീട്ടുടമയെ വെടിവെച്ച് കൊന്നു, കൊല്ലപ്പെട്ടത് അഭിഭാഷകൻ

ബെംഗളൂരു: ബെംഗളൂരുവിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു. പട്ടന്തൂർ അഗ്രഹാര സ്വദേശി മഞ്ജുനാഥ് (42) ആണ് കൊല്ലപ്പെട്ടത്. മഞ്ജുനാഥിൻ്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ടുപേരാണ് വെടിയുതിർത്തത്. വെടിവെപ്പിൽ പിന്നാലെ ബിഹാർ സ്വദേശികളായ പ്രതികൾ കടന്നുകളഞ്ഞു. ഇവരെ പിടികൂടാനായിട്ടില്ല.

ഇന്നലെ രാത്രി 11:30ന് വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. വാടക നൽകാത്തതിനെച്ചൊല്ലി മഞ്ജുനാഥും വാടകക്കാരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. നെറ്റിയിൽ വെടിയേറ്റ മഞ്ജുനാഥിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു.

സംഭവത്തിൽ വൈറ്റ്ഫീൽഡ് പൊലീസ് കേസെടുത്ത് ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. മഞ്ജുനാഥിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പ്രതികൾ രണ്ടുപേരും ഓൺലൈൻ ഭക്ഷണ വിതരണക്കരായി ജോലി ചെയ്യുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button