Uncategorized

ഗ്യാനേഷ് കുമാറിന്റെ രാജി; ഇന്ത്യൻ യുവാക്കളുടെ മനസാന്നിദ്ധ്യത്തെ പൊലീസിന് തകർക്കാൻ കഴിയില്ല: എഎ റഹിം എംപി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സമരം നടത്തുന്ന ഇന്ത്യൻ യുവാക്കളുടെ മനസാന്നിദ്ധ്യത്തെ പൊലീസിന് തകർക്കാൻ കഴിയില്ലെന്ന് എഎ റഹിം എംപി. പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും രം​ഗത്തിറങ്ങും. ‘Good Bye Gyanesh’ എന്ന പേരിൽ ഒക്ടോബർ 9ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എഎ റഹിം അറിയിച്ചു. പിന്നാലെ രാജ്യവ്യാപക പ്രതിഷേധമായി മാറ്റുമെന്നും ഒക്ടോബർ പത്തിന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. രാജ്യവ്യാപകമായി വിദ്യാർത്ഥി-യുവജന കൂട്ടായ്മ ശക്തിപ്പെടുത്താൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഒരുമിച്ചറങ്ങും. ​ആദ്യ ഘട്ടമായി വിഷയം ഇടതുപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകൾ ചർച്ച ചെയ്യുമെന്നും ക്യാമ്പസുകൾ കേന്ദ്രീകരിച്ച് എസ്എഫ്ഐ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സാംസ്കാരിക പ്രതിരോധം തീർക്കുമെന്നും എഎ റഹിം പറഞ്ഞു. പുരോഗമന-ജനാധിപത്യ വിദ്യാർത്ഥി-യുവജന സംഘടനകളുമായി സംയുക്ത യോഗങ്ങൾ വിളിച്ചുചേർക്കും. ​​എല്ലാ വിദ്യാർത്ഥി-യുവജന സംഘടനകൾക്കും കത്തയക്കുമെന്നും എംപി കൂട്ടിചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button