Uncategorized

ആശുപത്രിയില്‍ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

.
മലപ്പുറം: ചികിത്സയ്‌ക്കെന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അറസ്റ്റില്‍. മാടശേരി കൊമ്പന്‍ സജീറിനെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാണിയമ്പലത്തെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.

ചികിത്സ ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയ സജീര്‍ അവിടെവെച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇതിനിടെ യുവതിയെ കയറിപ്പിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ അസ്വസ്ഥയായ യുവതി വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സജീറിനെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിക്കുകയും തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവസ്ഥലത്തെ സാഹചര്യങ്ങളും പരിശോധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button