Uncategorized
മന്ത്രി കെ.എം ഷാജിയെ തടഞ്ഞ സംഭവം; യുവമോർച്ച പ്രവർത്തകൻ രഞ്ജിത്ത് അറസ്റ്റിൽ
തിരുവനന്തപുരം: മന്ത്രി കെ.എം ഷാജിയെ തടഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
യുവമോർച്ച പ്രവർത്തകൻ രഞ്ജിത്തിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേന്ദ്രമന്ത്രി അമിത്ഷാക്കെതിരെയുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പ്രതികാരമായാണ് തിരുവനന്തപുരത്ത് വെച്ച് യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞത്.കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബേക്കറി ജംഗ്ഷനിൽ വെച്ചാണ് യുവമോർച്ചക്കാർ മന്ത്രിയെ തടഞ്ഞത്. പിന്നാലെ മന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങി ഓട്ടോയിൽ കയറി യാത്ര തുടരാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഓട്ടോയും തടഞ്ഞിരുന്നു. തുടർന്ന് മന്ത്രി ഓട്ടോയിൽ നിന്നിറങ്ങി നടന്നാണ് സ്ഥലത്ത് നിന്ന് പോയത്.




