Uncategorized

തൃശൂരിലെ ലോഡ്ജിൽ നിന്ന് യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; ക്വട്ടേഷൻ നൽകിയത് യുവാവിന്‍റെ ഭാര്യ

തൃശൂർ: തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് യുവതിയെയും കാമുകനെയും തട്ടിക്കൊണ്ടുപോയി. യുവാവിന്‍റെ കയ്യും കാലും തല്ലിയൊടിച്ച് റോഡരികിൽ തള്ളി. യുവതിയെ കാറിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്തു. ഇരുവരെയും തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയത് യുവാവിന്‍റെ ഭാര്യയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിലായി.

സെപ്റ്റംബർ 22നായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയായ യുവതിയും തമ്മിൽ അടുപ്പമുണ്ടായിരുന്നു.ഇരുവരും തൃശൂരിൽ വന്ന ലോഡ്ജ് എടുത്ത് താമസിച്ചു. ഇതറിഞ്ഞ യുവാവിന്‍റെ ഭാര്യ തോമസ് എന്നയാൾക്ക് ക്വട്ടേഷൻ കൊടുത്തു. യുവാവിന്‍റെ ഭാര്യയും തോമസും ഉൾപ്പെടെ അഞ്ചു പേർ തൃശ്ശൂരിലെത്തി. യുവാവിനെയും യുവതിയെയും ബലമായി കാറിൽ കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. യുവാവിന്‍റെ കയ്യും കാലും തല്ലിയൊടിച്ച ശേഷം യുവതിയെ മറ്റൊരു കാറിൽ കയറ്റി കൂട്ട ബലാത്സംഗം ചെയ്തു. രക്ഷപ്പെട്ടെത്തിയ യുവതി നിലമ്പൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആ കേസ് പിന്നീട് തൃശൂർ ഈസ്റ്റിലേക്ക് മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസ് വിവിധ ഇടങ്ങളിൽ നിന്നായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു. യുവാവിന്‍റെ ഭാര്യയെയും തോമസിനെയും കൂടാതെ അറസ്റ്റിലായത് പാൽരാജ്, ശങ്കർ, രഘുപതി എന്നിവരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button