ചിത്തിര തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ, ചിറയിൻകീഴിലെ പെണ്ണേ…’; തോൽവിയിലും പാട്ടുപാടി രമ്യ ഹരിദാസ്

തിരുവനന്തപുരം ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലെ രണ്ട് വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടായതിൽ കോൺഗ്രസിൽ അതൃപ്തി പുകയുമ്പോൾ പൊതുപരിപാടിയിൽ പാട്ടുപാടി രമ്യ ഹരിദാസ് എംഎൽഎ. “ചിത്തിര തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ, ചിറയിൻകീഴിലെ പെണ്ണേ…’ എന്ന ഗാനമാണ് രമ്യ ഹരിദാസ് ഒരു പരിപാടിയിൽ ആലപിച്ചത് പങ്കെടുത്തത്. ചിറയിൻകീഴിലേക്ക് ചിത്തിര തോണിയിൽ വരാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും രമ്യ പറയുന്നുണ്ട്.ചിറയിൻകീഴിലെ തിരിച്ചടിക്ക് കാരണം രമ്യ ഹരിദാസിന്റെ കയ്യാങ്കളി വിവാദമാണെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. ഇതിനിടയിലാണ് രമ്യയുടെ പാട്ട് വൈറലാകുന്നത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷനും മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡും യുഡിഎഫിനു നഷ്ടമായിരുന്നു. ഇക്കാര്യം പരിശോധിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചിരുന്നു.




