Uncategorized

പാലാരിവട്ടം എസ് എച്ച് ഒ ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചില്ല; വീണ്ടും നിയമനടപടിയുമായി നടി അൻസിബ ഹസ്സൻ

പാലാരിവട്ടം എസ് എച്ച് ഓയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസ്സൻ.ഉദ്യോ​ഗസ്ഥനെതിരെ കോടതിയലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ടാണ് അൻസിബ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. എസ് എച്ച് ഒ ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് നടി ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഹൈക്കോടതി നിർദേശിച്ചിട്ടും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തില്ലെന്നാണ് അൻസിബ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

അടുത്തിടെയാണ് അൻസിബ ഹസനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്. അൻസിബ നൽകിയ സ്വകാര്യ അന്യായത്തിൽ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു ഉത്തരവ്. നേരത്തേ പരാതി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അൻസിബ അനുകൂല ഉത്തരവ് നേടിയിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് മജിസ്ട്രേറ്റ് കോടതി വീണ്ടും ഹർജി പരിഗണിച്ചിരുന്നത്.

യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി പ്രിയ തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീല ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അൻസിബ ഹസൻ കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button