Uncategorized

നി​ല​മ്പൂ​ർ വ​ന​ത്തി​ൽ വ്യ​ക്തി​യു​ടെ അ​ന​ധി​കൃ​ത റോ​ഡ് നി​ർ​മാ​ണം; മ​ണ്ണു​മാ​ന്തി യ​ന്ത്രം വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

മ​ല​പ്പു​റം: നി​ല​മ്പൂ​ർ വ​ന​ത്തി​ൽ അ​ന​ധി​കൃ​ത റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി സ്വ​കാ​ര്യ വ്യ​ക്തി. കാ​ഞ്ഞി​ര​പ്പു​ഴ മു​ക്കം മു​ങ്ങേ​രി റി​സ​ർ​വ് വ​ന​ത്തി​ലൂ​ടെ​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി പു​ഴ​യി​ലേ​ക്ക് റോ​ഡ് വെ​ട്ടി​യ​ത്വ​നം​വ​കു​പ്പി​ന്‍റെ ജ​ണ്ട​ക​ൾ യ​ന്ത്ര​മു​പ​യോ​ഗി​ച്ച് മാ​റ്റി നാ​ലു മീ​റ്റ​ർ വീ​തി​യി​ലും 70 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്. റോ​ഡി​നു പു​റ​മേ വ​ന​ഭൂ​മി​യി​ലൂ​ടെ പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ പ്ര​ത്യേ​കം സ്റ്റെ​പ്പു​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്.

പ്ര​ദേ​ശ​വാ​സി​യാ​യ ഫൈ​സ​ൽ എ​ന്ന​യാ​ളാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് വ​നം​വ​കു​പ്പ് ക​ണ്ടെ​ത്തി. ഡെ​പ്യൂ​ട്ടി റേ​ഞ്ച​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​ണ്ണു​മാ​ന്തി യ​ന്ത്രം പി​ടി​ച്ചെ​ടു​ത്ത​ത്. ഡ്രൈ​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. വ​ന​ഭൂ​മി ക​യ്യേ​റി അ​ന​ധി​കൃ​ത​മാ​യി റോ​ഡ് നി​ർ​മി​ച്ച​യാ​ൾ​ക്കെ​തി​രെ വ​നം​വ​കു​പ്പ് കേ​സെ​ടു​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button